മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്) പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസിന്റെ സാന്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോർജ് വെട്ടിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഡബ്ല്യുഎസ്എസ്എസ് ഡയറക്ടർ ഫാ.പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎസ്എസ്എസ് അസോസിയേറ്റ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു. ഫീൽഡ് കോ-ഓഡിനേറ്റർമാരായ ഷീന ആന്റണി, സുജ മാത്യു, ഷൈനി ജോർജ്, ആലീസ് സിസിൽ, ഷൈനി ദേവസ്യ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് സഭയും സാമൂഹ്യ വികസന പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ഡബ്ല്യുഎസ്എസ്എസ് ടീം അംഗങ്ങൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു.
ശിൽപ്പശാലയ്ക്ക് കാരിത്താസ് ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.വർഗീസ് മറ്റയന, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോർജ് വെട്ടിക്കാട്ടിൽ, പ്രോഗ്രാം ഓഫീസർ പി.ജെ. വർക്കി എന്നിവർ നേതൃത്വം നൽകി.