കൽപ്പറ്റ: യൂത്ത് കോണ്‍ഗ്രസ് വർഷങ്ങൾക്കുശേഷം പാർലമെൻറ് കമ്മിറ്റിയിൽ നിന്ന് മാറി വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഓണ്‍ലൈൻ വോട്ടിംഗ് ആണ് നടന്നത്.
10 ജനറൽ സെക്രട്ടറിമാർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏഴുപേർ ഐ ഗ്രൂപ്പിൽ നിന്നും മൂന്നുപേർ എ ഗ്രൂപ്പിൽ നിന്നും വിജയിച്ചു. ഭാരവാഹികൾ: ജനറൽ സെക്രട്ടറിമാർ: ഐ ഗ്രൂപ്പിൽ നിന്നും അഗസ്റ്റിൻ ടി. ജോയ്, ജിജോ പൊടിമറ്റത്തിൽ, മുസ്തഫ എറബയിൽ, രോഹിത് ബോധി, സി.എ. അരുണ്‍ദേവ്, ശ്രീലക്ഷ്മി. എ ഗ്രൂപ്പിൽ നിന്നും അനീഷ്, സുജിത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ സെക്രട്ടറിമാർ ഐ ഗ്രൂപ്പിൽ നിന്നും അഫ്സൽ ചീരാൽ എ ഗ്രൂപ്പിൽ നിന്നും സിജു പൗലോസും തെരഞ്ഞെടുക്കപ്പെട്ടു. തുല്യ വോട്ട് നേടിയ രണ്ട് പേർ ഉള്ളതിനാൽ ഒരു സെക്രട്ടറിയുടെ പ്രഖ്യാപനം പിന്നീട് നടത്തും.
ജില്ലാ പ്രസിഡൻറ് നിയോജക മണ്ഡലം പ്രസിഡൻറ് സ്ഥാനങ്ങൾ ഗ്രൂപ്പുകൾ സമവായ ചർച്ചകളിൽ തിരുമാനിച്ചു.
ജില്ലാ പ്രസിഡൻറ്: ഷംസാദ് മരക്കാർ, കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡൻറ് എബിൻ മുട്ടപ്പള്ളി, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡൻറ് അസീസ് വാളാട്, ബത്തേരി നിയോജക മണ്ഡലം പ്രസിഡൻറ്: സിറിൽ ജോസ്.