കൽപ്പറ്റ: ക്ലീൻ വൈത്തിരി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സിൽ, ദേശീയ ഹരിതസേന ജില്ലാ ഘടകം, വൈത്തിരി പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലക്കിടി മുതൽ ചുണ്ട കിൻഫ്ര പാർക്കു വരെ ദേശീയപാതയുടെ ഇരുവശത്തെയും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി. ഗോപി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഓ എ .സഫിയ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷൈനി ദേവസി, ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർ സി. ജയരാജൻ, വി.ഡി. രാജു എന്നിവർ പ്രസംഗിച്ചു.
വാർഡ് മെംബർ ബഷീർ പൂക്കാടൻ, എസ്. ചിത്രകുമാർ, ആർ. രവിചന്ദൻ, എം. വേലായുധൻ, കെ.എം. സലീം, കെ.കെ. അജയൻ, സി.പി. അഷറഫ്, എം.എസ്. സുനിൽകുമാർ, കൃഷ്ണൻ,മണികണ്ഠൻ, പി.എ. അജയൻ, ഷാലി മെന്റ്സ്, ഡെയ്സി, എൻ. അനിത എന്നിവർ നേതൃത്വം നൽകി.
ദേശീയ ഹരിതസേനാംഗങ്ങൾ,സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ, ജൂണിയർ റെഡ്ക്രോസ് അംഗങ്ങൾ, എൻസിസി കാഡറ്റുകൾ, ഹരിതകർമസേനാംഗങ്ങൾ പങ്കെടുത്തു.
തുടർപ്രർത്തനമായി വൈത്തിരിപ്പുഴ ശുചീകരണം, പൂക്കോട് തടാക പരിസര ശുചീകരണം, ശുചിത്വ ബോധവത്കരണ കലാജാഥ എന്നിവ നടത്തും.