ഗൂഡല്ലൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നെല്ലാക്കോട്ട പഞ്ചായത്ത് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 15ന് വൈകുന്നേരം മൂന്നിന് നെല്ലാക്കോട്ട ടൗണിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടക്കും.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കുക, ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ട പരിഹാരം നൽകുക, ഡൽഹി കലാപത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യുക, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സർവകക്ഷി, സോഷ്യൽ വെൽഫയർ അസോസിയേഷൻ, ഡ്രൈവേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.