വടുവൻചാൽ: മൂപ്പൈനാട് പഞ്ചായത്ത് വികസന സെമിനാർ നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ തന്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. യമുന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അനില തോമസ് പദ്ധതി രേഖ പ്രകാശനം ചെയ്തു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡിംപിൾ മാഗി പ്രഭാഷണം നടത്തി.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പ്രബിത ജയപ്രകാശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപോഴ്സണ് ഷഹർബാൻ സെയ്തലവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജഷീർ പള്ളിവയൽ, വിജയകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സി. ഹരിദാസൻ, എ.കെ. റഫീക്ക്, പി. ഹരിഹരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.ടി. ഉനൈസ് എന്നിവർ പ്രസംഗിച്ചു.
പദ്ധതി അവതരണം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യാഹ്യാഖാൻ തലക്കൽ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീദേവി, ജോളി സ്സ്കറിയ, കെ. വിജയൻ, റസിയ ഹംസ, ഷൈബാൻ സലാം, ദാമോദരൻ, യശോദ, സംഗീത രാമകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സണ് സഫിയ സമദ്, ജൂണിയർ സൂപ്രണ്ട് ഷിനോജ് മാത്യു എന്നിവർ വർക്കിംഗ് ഗ്രൂപ്പ് ചർച്ചകൾക്കു നേതൃത്വം നൽകി.
പഞ്ചായത്ത് സെക്രട്ടറി കെ.പി. ഷോബി പദ്ധതി ക്രോഡീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് കാപ്പൻ ഹംസ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ജയസുധ നന്ദിയും പറഞ്ഞു.
11 കോടി രൂപ വകയിരുത്തിയ പദ്ധതിയിൽ വനിത ശക്തീകരണം, ദാരിദ്ര്യലഘൂകരണം, ഭവന നിർമാണം, കുടിവെളള വിതരണം, അടിസ്ഥാന സൗകര്യ വികസനം, കൃഷി മേഖലകൾക്കു പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.