കൽപ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മേയിൽ മീനങ്ങാടിയിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ സിഗ്നച്ചർ പ്രോഗ്രാമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ നിർവഹണ സമിതി മീനങ്ങാടി പഞ്ചായത്തിലെ അരിവയലിലും തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയിലും രൂപീകരിച്ചു.
തൃശിലേരി അനന്തോത്ത് തെക്കേടത്ത് മണിക്കും അരിവയലിൽ നെടുകാലപറന്പിൽ ഷീബ മനുവിനുമാണ് വീട് നൽകുന്നത്. തൃശിലേരിയിൽ നിർവഹണ സമിതി രൂപീകരണയോഗം സിഐടിയു ജില്ലാപ്രസിഡൻറ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ധന്യ ബിജു അധ്യക്ഷത വഹിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.കെ. ബിജുജൻ, എം. മുരളീധരൻ, വി.ശശിധരൻ, കെ.ജെ. വർഗീസ്, ടി. വസന്തകൃഷ്ണൻ, പി.എ. സുമേഷ്, ടി.വി. ഷിനോജ്, ഡോ.എം.പി. ഗിലേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം. മുരളീധരൻ(ചെയർമാൻ), ലാൽ വിനേഷ് (വർക്കിംഗ് ചെയർമാൻ), സീസർ ജോസ് (കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
അരിവയലിൽ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ ഉദ്ഘാടനം ചെയ്തു.
കെജിഒഎ ജില്ലാ പ്രസിഡൻറ് ഡോ.എസ്. ദയാൽ അധ്യക്ഷത വഹിച്ചു. ഇ.കെ. ബിജുജൻ, പി. വാസുദേവൻ, പി.ടി. ഉലഹന്നാൻ, പി.യു. കോര, കെ.കെ. വിശ്വനാഥൻ, പി.കെ. ബാലകൃഷ്ണൻ, എൻ. അജിലേഷ്, കെ.ഇ. ജിനീഷ് എന്നിവർ പ്രസംഗിച്ചു. ടി.കെ. ചന്ദ്രൻ സ്വാഗതവും പി.ബി. ഭാനുമോൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.കെ. രാധാകൃഷ്ണൻ(ചെയർമാൻ), പി.ബി. ഭാനുമോൻ (കണ്‍വീനർ).