സുൽത്താൻ ബത്തേരി: കുരങ്ങുപനി, കൊറോണ തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഫെയ്സ് മാസ്കിന്റെയും മറ്റ് വ്യക്തി ശുചിത്വ ഉപാധികളുടേയും ദൗർലഭ്യം പരിഹരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒൗഷധ മൊത്തവിതരണക്കാർ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും സമ്മേളം ആവശ്യപ്പെട്ടു.
ആർദ്രം, വയോമിത്രം, മെന്റൽ ഹെൽത്ത് പ്രോഗ്രാം, വിമുക്തി, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രോഗ്രാമുകളിൽ ഫാർമസിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാർമസി കൗണ്‍സിൽ അംഗങ്ങളായ ഗലീലിയോ ജോർജ്, ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് മംഗളൻ, ജില്ലാ സെക്രട്ടറി എൽസണ്‍ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സാജിദ് (പ്രസിഡന്റ്), ഹിരോഷി (സെക്രട്ടറി), വസന്തകുമാരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.