ഇടമലയാർ പദ്ധതി കനാൽ അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചു
Thursday, March 12, 2020 12:18 AM IST
നെ​ടു​മ്പാ​ശേ​രി: ജോ​സ്പു​രം വാ​പ്പാ​ല​ശേ​രി ഭാ​ഗ​ത്ത് കനാലിൽ വി​ള്ള​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ട​മ​ല​യാ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ജ​ല​സേ​ച​ന വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ചു. അ​ടു​ത്തു​ള്ള വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ ഭീ​ഷ​ണി​യാ​വു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലേ​യ്ക്കു​ള്ള ജ​ല​വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി ഇ​ട​മ​ല​യാ​ർ പ​ദ്ധ​തി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​ർ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ച്ച് നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് അ​ടി​യ​ന്തി​ര​മാ​യി വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. സോ​മ​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ ജ​ല​സേ​ച​ന മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കും വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് ക​ടു​ത്ത വേ​ന​ൽ ക​ണ​ക്കി​ലെ​ടു​ത്ത് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്തി​ര അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
ഇ​ട​മ​ല​യാ​ർ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ജ​ലം നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു തു​ട​ങ്ങി​യ​ത് ജ​നു​വ​രി മു​ത​ലാ​ണ്.
ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്കെ​ല്ലാം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി മാ​റി​യ ഇ​ട​മ​ല​യാ​ർ ജ​ലം ല​ഭി​ക്കാ​ൻ തു​ട​ങ്ങി ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം നി​ല​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ പ​കു​തി​യി​ല​ധി​കം പ്ര​ദേ​ശ​ങ്ങ​ളും ക​ടു​ത്ത ജ​ല​ക്ഷാ​മ​ത്തി​ലാ​ണ്.