പറവൂർ: കാർ തടഞ്ഞുനിറുത്തി കവർച്ച നടത്തിയ കേസിൽ പറവൂർ വഴിക്കുളങ്ങരയിൽ വാടകയ്ക്കു താമസിക്കുന്ന പടമാടൻ വീട്ടിൽ സോബി(35) നെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ തോന്ന്യാകാവിൽ വെച്ചാണ് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്. കഴിഞ്ഞ വർഷം നടന്ന കേസിൽ പ്രതിയാണ്. ഇനോവ കാറിൽ ഒരു സബ് ഇൻസെക്ടറും നാല് പോലീസുകാരുമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ തടിച്ചുകൂടിയതോടെ പറവൂർ പോലീസും സ്ഥലത്തെത്തി. പിന്നീട് പറവൂർ സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോയത്. വടക്കേക്കര സ്വദേശിയായ സോബിൻ പല സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.