പെരുമ്പാവൂർ: ഗവ. ബോയ്സ് എൽപി സ്കൂൾ വാർഷികം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എം. റജി അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ സതി ജയകൃഷ്ണൻ, ഉപാധ്യക്ഷ നിഷാ വിനയൻ, എ.ജി. ജെസി, വത്സല രവികുമാർ, ഉഷാ ദിവാകരൻ, എഇഒ വി. രമ, ഇ.വി. നാരായണൻ മാസ്റ്റർ, പോൾ പാത്തിയ്ക്കൽ, എം.എം. സുബൈദ ടീച്ചർ, സീരിയൽ താരം ഹരീഷ് പുരുഷോത്തമൻ, ബാലതാരം സാറ സജാത് തുടങ്ങിയവർ പ്രസംഗിച്ചു. 37 വർഷത്തെ സർവീസ് പൂർത്തിയാക്കി ഗുരുശ്രേഷ്ഠ അവാർഡ് വാങ്ങി സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക പി.വി. സൂസൻ ടീച്ചർക്ക് യാത്രയയപ്പ് നൽകി.