കൊച്ചി: കോവിഡ് 19 (കൊറോണ വൈറസ്) ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിൽ എല്ലായിടത്തും മുഖാവരണം ധരിച്ചവരെയെ കാണാനുള്ളൂ. മൂഖാവരണം ഇല്ലാത്തത് ചുരുക്കം പേർക്ക് മാത്രം. ജില്ലയില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മുഖാവരണം ധരിച്ചാണ് ഭൂരിഭാഗവും സഞ്ചരിക്കുന്നത്.
തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ ബസുകളിലും ട്രെയിനിലും വഴിയോര കച്ചവട മേഖലയിലുള്ളവരും മുഖാവരണം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഉപയോഗം കൂടിയതോടെ നഗരത്തില്‍ മാസ്ക് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഭൂരിഭാഗം മരുന്നു ല്‍ കടകളിലും സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. കോവിഡ് ഭീതിയെത്തുടര്‍ന്ന് സാനിറ്റൈസറുകളും ആളുകള്‍ ശേഖരിച്ചതോടെ വിപണിയിൽ ഇതിന്റെ ദൗർലഭ്യവും ഉണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂളുകളും അടച്ചതോടെ നഗരത്തിന്റെ പലയിടങ്ങളിലും തിരക്ക് കുറവാണ്. യൂബര്‍ ടാക്സി മേഖലയിലും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തും മുമ്പുണ്ടായിരുന്നത്ര തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് തൊഴിലാളികളും വ്യക്തമാക്കി.
നഗരത്തിനുള്ളിലെ ഹോട്ടലുകളിലും പ്രധാന വ്യാപാര കേന്ദ്രമായ എറണാകുളം ബ്രോഡ് വേയിലും, മറൈന്‍ ഡ്രൈവിലും, മാളുകളിലുമെല്ലാം തിരക്ക് വളരെ കുറഞ്ഞു. എറണാകുളം മാര്‍ക്കറ്റിലെ ഏതാനും ചില കടകള്‍ അടച്ചിട്ടിരിക്കുകയാണ്. വേനല്‍ കടുത്തതോടെ വ്യാപാര മേഖലയില്‍ ഉണ്ടായ പ്രതിസന്ധി കൊറേണ ഭീതിയെത്തുടര്‍ന്ന് രൂക്ഷമായിരിക്കുകയാണ്.
മധ്യവേനൽ അവധിയില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെട്ടിരുന്ന നഗരത്തിലെ സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, ചാത്യാത്ത് ക്യൂന്‍സ് വാക്ക് വേ തുടങ്ങിയ ഇടങ്ങളിലെല്ലാം ആളൊഴിഞ്ഞ പ്രതീതിയാണ്. സ്വകാര്യ ബസുകളിലും, കൊച്ചി മെട്രോയിലും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.