നെടുമ്പാശേരി: എളവൂര്‍ സെന്‍റ് റോക്കീസ് എല്‍പി സ്കൂള്‍ 92ാമത് വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും സംഘടിപ്പിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന പി.ജി. സാറാമ്മയ്ക്ക് യാത്രയയപ്പ് നല്‍കി. കോര്‍പറേറ്റ് അസി. മാനേജര്‍ ഫാ. സിജോ കിരിയാന്തന്‍ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ എക്സൈസ് അസി. കമ്മീഷണര്‍ റോമി എന്‍. പൈനാടന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു. എല്‍എസ്എസ് ജേതാവ് അഞ്ജന ജോളിയെ ആദരിച്ചു. സീനിയര്‍ അസിസ്റ്റന്‍ഡ് കെ.പി. ഷേര്‍ളി, പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റീന രാജന്‍, വാര്‍ഡംഗം ബീന രവി, കാളത്തിമേയ്ക്കാട് പരമേശ്വരന്‍ നമ്പൂതിരി, പിടിഎ പ്രസിഡന്‍റ് സജിന ഡെബി, അങ്കമാലി ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.എന്‍. സുനില്‍കുമാര്‍, എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. അലക്സ് മേക്കാന്‍ തുരുത്തില്‍, സ്കൂള്‍ പ്രധാനധ്യാപിക എ.കെ. കൊച്ചുറാണി, എളവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.വി. ജോസ്, മാതൃസംഘം ചെയർപേഴ്സന്‍ രമ്യ വര്‍ഗീസ്, സ്കൂള്‍ ലീഡര്‍ അഭിനവ് സുരേന്ദ്രന്‍, അധ്യാപക പ്രതിനിധി സിമി കല്ലേലി എന്നിവര്‍ സംസാരിച്ചു.