ആ​ശു​പ​ത്രി ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, March 12, 2020 12:24 AM IST
കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്തെ രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ലൈ​സ​ന്‍​സും അ​നു​മ​തി​ക​ളു​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റും കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​യ​മ​പ​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജ​സ്റ്റി​ന്‍ ഏ​ലി​യാ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.
സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ലൈ​സ​ന്‍​സും അ​നു​മ​തി രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ കോ​ട​തി​യി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മ​തി​യാ​യ അ​നു​മ​തി​ക​ളും ലൈ​സ​ന്‍​സു​മി​ല്ലാ​തെ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.
ഇ​വി​ടെ രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യോ ചി​കി​ത്സ ന​ല്‍​കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​ള​ക്ട​റും ന​ഗ​ര​സ​ഭ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഹ​ര്‍​ജി മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞു വീ​ണ്ടും പ​രി​ഗ​ണി​ക്കും.