പോലീസിന്‍റേത് കുറ്റകരമായ അനാസ്ഥ: യൂത്ത് ഫ്രണ്ട് -ജേക്കബ്
Thursday, March 12, 2020 12:20 AM IST
ആ​ലു​വ : റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് തൊ​ട്ടു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​യാ​ളു​ടെ മൃ​ത​ദേ​ഹം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടു​പോ​ലും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു നോ​ക്കാ​തെ അ​നാ​ദ​ര​വ് കാ​ട്ടി​യ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​ത്വ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജീ​വ​നും, സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട പോ​ലീ​സ് സേ​ന രോ​ഗി​യാ​യ വീ​ട്ട​മ്മ​യെ രാ​ത്രി മു​ഴു​വ​ൻ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു കാ​വ​ലി​രു​ത്തി​യ​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​ത്വ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ടു പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് വെ​ള്ള​റ​ക്ക​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി​യം​ഗം അ​സീ​സ് മു​ത​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡ​യ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ നി​ഥി​ൻ സി​ബി, സാ​ൻ​ജോ ജോ​സ്, ഗോ​കു​ൽ രാ​ജ​ൻ, ഫെ​നി​ൽ പോ​ൾ, അ​ന​ന്ദു, ജോ​ബി​ൻ, മു​ഹ​മ്മ​ദ്‌ ജ​ഹ്ഷാ​ൻ, എം.​എ. കാ​സിം, ആ​ർ. ദി​നേ​ശ്, എം.​കെ. ഷൗ​ക്ക​ത്ത​ലി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.