സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ന​ട​പ​ടി
Thursday, March 12, 2020 12:23 AM IST
കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍. ചി​ല പ​രീ​ക്ഷാ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കോ​വി​ഡ് 19 സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ ബാ​ധ​ക​മാ​ണ്. ഇ​തു പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും.
കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഈ ​മാ​സം 31 വ​രെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഇ​ത് ബാ​ധ​ക​മ​ല്ലാ​ത്ത​ത്. സ്വ​കാ​ര്യ ട്യൂ​ട്ടോ​റി​യ​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മ​ത​പാ​ഠ​ശാ​ല​ക​ള്‍​ക്കു വ​രെ നി​ര്‍​ദേ​ശം ബാ​ധ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.