കൊച്ചി: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇപ്പോഴും ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നതായി കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും കോവിഡ്-19 സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇന്നലെ മുതല്‍ 31 വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ കോളജുകള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ടൂട്ടോറിയലുകള്‍ ഉള്‍പ്പെടെ മതപാഠശാലകള്‍ക്കു വരെ നിര്‍ദേശം ബാധകമാണ്.