ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് 2020-21 സാന്പത്തിക വർഷത്തെ 74,52,927രൂപ നീക്കിയിരിപ്പുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു പൂവേലിൽ അവതരിപ്പിച്ചു. 11.75 കോടി രൂപ വരവും പത്തു കോടി രൂപ ചെലവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ലൈഫ് ഭവന പദ്ധതിക്കും ദുരന്തനിവാരണത്തിനും മാലിന്യ നിർമാർജനത്തിനും ക്ഷീര കർഷകർക്കും മൃഗസംരക്ഷണത്തിനുമാണു പ്രധാനമായും തുക നീക്കിവച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധയിൽപ്പെടുത്തി 2.50 കോടി നീക്കിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സിക്കുട്ടി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മെംബർമാരായ വിമലാ വിനോദ്, ജാൻസി ഷാജി, സിന്ധു ജെയ്ബു, അന്പിളി അജി, മഞ്ചു വിജയൻ, ജെസി ജോസ്, റെനി ബിജോയി, സാജോ ജോണ്, സി.ബി. ബിജു, കെ.ബി. സുരേഷ്, ജിബിൻ ജോണ്, സെക്രട്ടറി എം. സുശീൽ എന്നിവർ പ്രസംഗിച്ചു.