കടുത്തുരുത്തി: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെസിസി) ന്റെ കടുത്തുരുത്തി ഫൊറോനതല പ്രവർത്തനോദ്ഘാടനവും തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാ ഭാരവാഹികൾക്കുള്ള സ്വീകരണവും നടന്നു. ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോട്ടയം അതിരൂപത വികാരി ജനറാളും കെസിസി അതിരൂപത ചാപ്ലെയിനുമായ മോണ്‍ മൈക്കിൾ വെട്ടിക്കാട്ട് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കെസിസി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ഏബ്രാഹം പറന്പേട്ട് അനുഗ്രഹപ്രഭാഷണവും തോമസ് ചാഴികാൻ എംപി മുഖ്യപ്രഭാഷണവും നടത്തി. കെസിസി കടുത്തുരുത്തി ഫൊറോന ചാപ്ലെയിൻ ഫാ. ജോസ് കുറുപ്പന്തറയിൽ, കെസിസി പ്രസിഡന്റ് തന്പി എരുമേലിക്കര, കെസിസി അതിരൂപതാ ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, അതിരൂപത വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, മുൻപ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഡബ്ല്യുഎ ഫൊറോന പ്രസിഡന്റ് അൽഫോൻസ ചെറിയാൻ, കെസിവൈഎൽ ഫൊറോന പ്രസിഡന്റ് അമിത് ജോയിസ്, കെസിസി ഫൊറോന സെക്രട്ടറി ജയിംസ് തത്തംകുളം, ഞീഴൂർ യൂണിറ്റ് പ്രസിഡന്റ് ഏബ്രാഹം കുരിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു എട്ട് കുട്ടികളുടെ അമ്മയായ കുന്നശേരി തുന്പനായിൽ നാദിയ ജോസിനെ യോഗത്തിൽ ആദരിച്ചു.