കോട്ടയം: ജനങ്ങൾ ഒത്തുചേരുന്ന പരിപാടികളും ചടങ്ങുകളും 31 വരെ ഒഴിവാക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജില്ലയിലെ മതനേതാക്കൾ സന്നദ്ധത അറിയിച്ചു. ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾക്കും ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്കും മാനസികവും സാമൂഹികവുമായ പിന്തുണയും സഹായങ്ങളും ലഭ്യമാക്കുന്നതിന് കളക്ടർ മതനേതാക്കളുടെ സഹകരണം തേടി.
ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ഉമ്മൻ, മാസ് മീഡിയ ഓഫീസർ ഡോമി ജോണ് തുടങ്ങിയവർ പങ്കെടുത്തു.