കോട്ടയം: കൊറോണ ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അങ്കണവാടികളുടെ പ്രവർത്തനം പുനഃക്രമീകരിച്ചു.
31 വരെ പ്രീ സ്കൂൾ കുട്ടികൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അങ്കണവാടി ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മാറ്റമില്ല. കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുളള ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം. ഭവന സന്ദർശനങ്ങൾ, എൻഎൻഎം പദ്ധതിയുമായി ബന്ധപ്പെട്ട സർവേ, പരിശീലനങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല. എന്നാൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുളള പരിപാടികളും അങ്കണവാടി ജീവനക്കാർക്കുളള പരിശീലനങ്ങളും ഉണ്ടായിരിക്കുന്നതല്ല.