രാമപുരം: 1300 കോടി രൂപ വാറ്റ് നികുതി കുടിശിക ഗവണ്മെന്റ് പിരിച്ചെടുക്കാൻ എണ്‍പത് ശതമാനം ജീവനക്കാരെ നിയമിക്കുമെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവന വ്യാപാരികളെ കൂടുതൽ ബുദ്ധിമുട്ടിക്കുകയുള്ളൂവെന്നും വാറ്റ് നികുതി കുടിശികയുടെ പേരിൽ വ്യാപാരികളെ പ്രതിസന്ധിയിലാക്കാനുള്ള ഗവണ്മെന്റിന്റെ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പഞ്ചായത്ത് തലത്തിൽ കടകൾക്ക് ലൈസൻസിന് അനാവശ്യ സർട്ടിഫിക്കറ്റുകൾ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്. മനോജ്. വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോമി കുറ്റിയാങ്കൽ, വി.എ. ജോസ് ഉഴുന്നാലിൽ, കുട്ടിച്ചൻ തുണ്ട ത്തിൽ, സിബി റീജൻസി, റോയി പാലാ ബേക്കഴ്സ്, ജയ്സണ്‍ ജോസ് മേച്ചേരിൽ, ജോർജ് തുണ്ട ത്തിൽ, സിബി കുന്നേൽ, ഡി. പ്രസാദ്, ജോസ് ജോണ്‍, തങ്കച്ചൻ പുളിയാർമറ്റത്തിൽ, ജയിംസ് കണിയാരകം തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ
പുതിയ ഭാരവാഹികളായി ജയിംസ് കണിയാരകം-പ്രസിഡന്റ്, ജയ്സണ്‍ മേച്ചേരിൽ-ജനറൽ സെക്രട്ടറി, ജോമോൻ ഏറത്ത്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.