കോട്ടയം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തുകയും മുഖാവരണങ്ങളുടെയും സാനിറ്റൈസറുകളുടെയും വിതരണം നടത്തുകയും ചെയ്തു. കളക്ടറേറ്റ് ജീവനക്കാർക്ക് നൽകുന്നതിനുള്ള പ്രതിരോധ സാമഗ്രികൾ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
കോട്ടയത്തെ മാധ്യമപ്രവർത്തകർക്കുള്ള പ്രതിരോധ സാമഗ്രികൾ പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ്. സനിൽകുമാറും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിലെ മുഴുവൻ ജീവനക്കാർക്കും മാസ്കുകൾ വിതരണം ചെയ്തു.
ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ, കോട്ടയം ജനറൽ ആശുപത്രി നോഡൽ ഓഫീസർ ഡോ. രാജി കൃഷ്ണൻ, ആർഎംഒ ഡോ. ഭാഗ്യശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ് അംഗങ്ങളായ കെ.കെ. രഞ്ജിത്ത്, ജയേഷ് മോഹൻ, അനിത രാജു, മേരി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ തുടങ്ങിയവർ പങ്കെടുത്തു.