കടുത്തുരുത്തി: കടുത്തുരുത്തി എംഎൽഎയായിരുന്ന പ്രഫ ഒ. ലൂക്കോസിന്റെ അനുസ്മരണ സമ്മേളനം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കടുത്തുരുത്തിയിൽ നടക്കും. കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ പ്രഫ ഒ. ലൂക്കോസ് എക്സ് എംഎൽഎ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അനുസ്മരണ സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് സ്റ്റീഫൻ പാറാവേലി അധ്യക്ഷത വഹിക്കും. ദേവമാതാ കോളജ് റിട്ട. പ്രഫ റവ.ഡോ. തോമസ് പാറയ്ക്കൽ, മാന്നാനം കെ. ഇ. കോളജ് റിട്ട. പ്രഫ ഡോ. മാത്യു ജെ. മുട്ടത്ത്, ഇ.ജെ. ആഗസ്തി, പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, എം.എസ്. ജോസ്, ബേബി തൊണ്ടാംകുഴി, കെ.കെ. രാമഭദ്രൻ, പി.എം. മാത്യു, ജയപ്രകാശ് തെക്കേടത്ത്, മനോജ് ജോസഫ്, ജേക്കബ് വർക്കി ഓമല്ലൂക്കാരൻ, ജോസഫ് മാത്യു കണിവേലിൽ എന്നിവർ പ്രസംഗിക്കും.