കോട്ടയം: പാറന്പുഴ സർക്കാർ തടി ഡിപ്പോയിൽനിന്നു വീട് നിർമിക്കുന്നതിനാവശ്യമായ തേക്ക് തടികളുടെ ചില്ലറ വിൽപന 17 മുതൽ ആരംഭിക്കും.
മൂന്ന് മാസത്തേക്കു തടിയുടെ സ്റ്റോക്ക് തീരും വരെയാണു വിൽപനയെന്ന് അധികൃതർ അറിയിച്ചു.
വീട് നിർമിക്കുന്നതിനു പഞ്ചായത്തിൽനിന്നു ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, പാൻകാർഡ് എന്നിവയുടെ പകർപ്പ്, 10 രൂപയുടെ കോർട്ട്ഫീ സ്റ്റാന്പ്, അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ഫോണ്: 048102312006, 2312008, 8547601571.
വോട്ടർപട്ടിക
പുതുക്കൽ ഹിയറിംഗ്
കോട്ടയം: കുറിച്ചി പഞ്ചായത്തിലേക്കുളള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടിക പുതുക്കുന്നതിന് ലഭിച്ചിട്ടുളള അപേക്ഷകളുടെ ഹിയറിംഗ് നടത്തുന്നതിനുളള നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ 13 മുതൽ 25 വരെ നടക്കാതെ പോയ ഹിയറിംഗാണ് 23വരെ നടത്തുന്നത്. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലും പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.