പൊൻകുന്നം: ചിറക്കടവ്, വാഴൂർ പഞ്ചായത്തുകൾക്ക് ആശ്രയമായിരുന്ന വാഴൂർ വലിയതോട് വേനലിൽ വറ്റിവരണ്ടു. രണ്ടുപഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമായി. തടയണകളിൽ പോലും ജലവിതാനമില്ല. തോട് വരണ്ടതോടെ പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് ആശങ്കകരമാംവിധം താഴ്ന്നു. ഇതേ നില തുടർന്നാൽ കിണറുകൾ വറ്റും. നിരവധി തടയണകൾ രണ്ടിടങ്ങളിലുമായുണ്ട്. ഒരു തടയണയിൽ പോലും ഇപ്പോൾ വെള്ളമില്ല. വിവിധ കുടിവെള്ള പദ്ധതികളും വലിയതോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇവയുടെ നടത്തിപ്പും പ്രതിസന്ധിയിലാണിപ്പോൾ.
പ്ലാസ്റ്റിക് ശേഖരണം നിർത്തിവച്ചു
ഇടമറ്റം: കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന പ്ലാസ്റ്റിക് ശേഖരണം മാർച്ച് 31 വരെ നിർത്തിവച്ചു. വീട്ടുകാരും കച്ചവടക്കാരും പ്ലാസ്റ്റിക് തരംതിരിച്ച് സൂക്ഷിക്കേണ്ടതും നിയന്ത്രണം പിൻവലിക്കുന്ന മുറയ്ക്ക് ഇവ ശേഖരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.