പാലാ: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ പരിധിലുള്ള എല്ലാ ശാഖകളിലെയും ക്ഷേത്രങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുസമ്പര്ക്കമുള്ള എല്ലാ പരിപാടികളും ആഘോഷങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചതായി യൂണിയന് ഭാരവാഹികള്‍ അറിയിച്ചു. ഉത്സവ പരിപാടികള്‍ ക്ഷേത്ര ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കേണ്ടതാണ്. അടിയന്തരമായി നടത്തേണ്ട പരിപാടികള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് യൂണിയന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ നടത്താവു. കൊറോണ പകര്‍ച്ചവ്യാധി നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കേണ്ടതും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായി സഹകരിക്കണമെന്നും യൂണിയന് കണ്‍വീനര്‍ കെ.എം. സന്തോഷ്കുമാര്‍ അറിയിച്ചു.
സത്സംഗവും പ്രസാദമൂട്ടും
പാലാ: കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ 14 ന് നടക്കേണ്ട സത്സംഗവും പ്രസാദമൂട്ടും വേണ്ടെന്നു വച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് സർക്കാരിന്റെ സുരക്ഷാ ക്രമീകരങ്ങളോട് സഹകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സെക്രട്ടറി അറിയിച്ചു.