കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ ജാഗ്രത - 2020 പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിദ്യാ രാജേഷ്, എം.എ.റിബിൻ ഷാ, നൈനാച്ചൻ വാണിയപ്പുരയ്ക്കൽ, ഷീലാ തോമസ്, റോസമ്മ വെട്ടിത്താനം, ബീനാ ജോബി, ചാക്കോച്ചൻ ചുമപ്പുങ്കൽ, കുഞ്ഞുമോൾ ജോസ്, നസീമ ഹാരീസ്, ജാൻസി ജോർജ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ബിജു എന്നിവർ പ്രസംഗിച്ചു. ആരോഗ്യജാഗ്രതയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ കിണറുകളും ക്ലോറിനേഷൻ നടത്താൻ തീരുമാനിച്ചു. കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളുടെ പരിശോധന, കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടത്താൻ തീരുമാനിച്ചു.