കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന മുതിര്‍ന്ന പൗരന്മാരുടെ ‘പരിചരണ പരിശീലന' കോഴ്സിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എട്ടാം ക്ലാസുവരെ പഠിച്ചിട്ടുള്ള 18നും 50നും ഇടയില്‍ പ്രായമുളള സ്ത്രീ പുരുഷന്മാരില് നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളജില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. കാഞ്ഞിരപ്പളളിയിലെ ട്രെയിനിംഗ് സെന്ററിലാണ് ക്ലാസുകള്‍ നടക്കുക. അപേക്ഷകള്‍ ഏഴു ദിവസത്തിനകം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ - 9497224058, 9496114192, 8281999152.
നമസ്കാര സമയം പുനഃക്രമീകരിച്ചു
പൊൻകുന്നം: മുഹിയിദ്ദീൻ മുസ്ലിം ജമാഅത്തിലെ വെള്ളിയാഴ്ചയുള്ള ജുമുആ നമസ്കാര സമയം കൊറോണ സുരക്ഷാക്രമീകരണം മൂലം പുനഃക്രമീകരിച്ചു. ഉച്ചക്ക് 1.15ന് ആരംഭിച്ച് 1.30ന് പൂർത്തീകരിക്കും.