ചങ്ങനാശേരി: പെരുന്പനച്ചി-തോട്ടക്കാട് റോഡ് രാജവീഥിയാക്കാൻ മൂന്നുകോടിയുടെ എസ്റ്റിമേറ്റ് തയാറായി. പെരുന്പനച്ചി മുതൽ ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ പരിധിയായ മാടത്താനിവരേയുള്ള 4.3കിലോമീറ്റർ ദൂരം എട്ടുസെന്റിമീറ്റർ ഘനത്തിൽ ബിഎം ആന്‍ഡ് ബിസി സംവിധാനത്തിൽ ടാറിംഗ് നടത്തും. ഇപ്പോൾ രണ്ട് സെന്റിമീറ്റർ ഘനത്തിലുള്ള ടാറിംഗാണുള്ളത്.
ഈ റോഡിന്റെ നിർമാണത്തിന് ബജറ്റിൽ ടോക്കണ്‍ പ്രൊവിഷനായി തുക വകയിരുത്തിയിട്ടുണ്ടെന്നും താമസിയാതെ നിർമാണം നടക്കുമെന്നും സി.എഫ്. തോമസ് എംഎൽഎ പറഞ്ഞു. റോഡ് നിർമാണത്തിനു പണം അനുവദിച്ച സി.എഫ്. തോമസ് എംഎൽക്കും സംസ്ഥാന സർക്കാരിനും കുറുന്പനാടം നോർത്ത് റസിഡന്റ്സ് അസോസിയേഷൻ യോഗം അഭിനന്ദനം അർപ്പിച്ചു.