പൊൻകുന്നം: കാഞ്ഞിരപ്പള്ളി രണ്ടാംക്ലാസ് മജിസ്ട്രേട്ട് കോടതി ഉച്ചകഴിഞ്ഞും പ്രവർത്തിച്ചതിൽ അഭിഭാഷകർ പ്രതിഷേധിച്ചു. അഭിഭാഷകർ ഫോണിൽ പരാതിപ്പെട്ടതിനെ തുടർന്ന് ജില്ലാജഡ്ജിയുടെ നിർദേശപ്രകാരം കോടതി നടപടികൾ അവസാനിപ്പിച്ചു. കൊറോണ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അത്യാവശ്യകേസുകൾ പരിഗണിച്ചാൽ മതിയെന്ന നിർദേശം പാലിക്കാതെ കൂടുതൽ കേസുകൾ പരിഗണിച്ചെന്നാണ് അഭിഭാഷകർ ആരോപിച്ചത്.
കൊറോണ വ്യാപനഭീതിയുള്ള പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കക്ഷികൾ ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കുന്ന സാഹചര്യമുണ്ടെന്നായിരുന്നു ഇവരുടെ പരാതി.
അഭിഭാഷകരുടെ പ്രതിഷേധത്തിന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.വി. ദിലീപ്, സെക്രട്ടറി അഡ്വ. രാജ്മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.