ചാമംപതാൽ: ചാരായം വാറ്റാൻ ഉപയോഗിക്കുന്ന സാമഗ്രികളും 180 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ. ചാമംപതാൽ മൈലാടുംപാറ വടക്കേചൂഴിക്കുന്നേൽ ഷാജി (56) യെയാണ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ ചാരായം വാറ്റുന്നതും വിൽപ്പനയും പതിവായിരുന്നു. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ടി. ദിവാകരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിത്. ഇടനിലക്കാർ മുഖേന പരിചയക്കാർക്ക് മാത്രമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എം.എസ്. അജിത്ത്, സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ. സുരേഷ്, ആർ.എസ്. നിഥിൻ, പി.പി. പ്രസീദ്, സി.ബി. സുജാത, മനീഷ് കുമാർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.