കുറവിലങ്ങാട്: 19 ന് കോഴാ സെന്റ് ജോസഫ് കപ്പേളയിൽ നടത്താനിരുന്ന ഊട്ടുനേർച്ചയും 14 ന് കുറവിലങ്ങാട് മാർത്തോമാ നസ്രാണിഭവനിൽ നടത്താനിരുന്ന പാലാ രൂപത കുറവിലങ്ങാട് റീജിയണ്തല വനിതാ ദിനാഘോഷവും നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള സർക്കാർ മാനദണ്ഡങ്ങളും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മാർഗനിർദേശങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും ആർച്ച്പ്രീസ്റ്റ് അറിയിച്ചു.
കുറവിലങ്ങാട്, മുട്ടുചിറ, കടുത്തുരുത്തി, കോതനെല്ലൂർ, ഇലഞ്ഞി ഫൊറോനകളെ ഉൾക്കൊള്ളിച്ച് വനിതാ സംഗമം നടത്താനായിരുന്നു ക്രമീകരണങ്ങൾ നടത്തിയിരുന്നത്. കോഴായിൽ ആയിരക്കണക്കായ ആളുകൾ എത്തിച്ചേരുന്ന നേർച്ചയെന്ന നിലയിലാണ് തീരുമാനം.