വലവൂർ: വലവൂർ നാഷണൽ ലൈബ്രറിയുടെയും പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന സൗജന്യ മെഡിക്കൽ ക്യാന്പ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.
ഗ്രന്ഥശാലാ സംഘം ജൂബിലിയാഘോഷം
പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ 14 നു നടത്താൻ നിശ്ചയിച്ചിരുന്ന ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം മാറ്റിവച്ചതായി സംഘം സെക്രട്ടറി റോയി മാത്യു എലിപ്പുലിക്കാട്ട് അറിയിച്ചു.
പ്രീമിയർ സ്കൂൾ ഫൈനൽ പരീക്ഷ
പാലാ: കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിലുള്ള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിലെ ഏഴ്, ഒന്പത് ക്ലാസുകളുടെ 14 ന് നടത്താൻ തീരുമാനിച്ചിരുന്ന ഫൈനൽ പരീക്ഷ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കോർപറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രോഗ്രാം ചെയർമാൻ സാബു മാത്യു, സെക്രട്ടറി ജോജി ഏബ്രഹാം എന്നിവർ അറിയിച്ചു.
മണ്ഡലം സമ്മേളനം
പാലാ: മാർച്ച് 20 നു മുമ്പായി നടത്താനിരുന്ന കെടിയുസി-എം പാലാ നിയോജക മണ്ഡലം സമ്മേളനം, പഞ്ചായത്ത് മണ്ഡലം സമ്മേളനങ്ങൾ മാറ്റിവച്ചതായി യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അറിയിച്ചു.