ന​വ​ഭാ​ര​ത് ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ എ​ടി​ബി കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, March 11, 2020 10:03 PM IST
എ​ലി​ക്കു​ളം: പാ​മ്പോ​ലി ന​വ​ഭാ​ര​ത് ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ എ​ടി​ബി കൗ​ണ്ട​ർ (എ​നി ടൈം ​ബു​ക്ക്) പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. യാ​ത്ര​ക്കാ​ർ​ക്ക് വാ​യ​ന​യ്ക്കെ​ടു​ക്കു​ന്ന​തി​നാ​യി 100 പു​സ്ത​ക​ങ്ങ​ളാ​ണ് ഷെ​ൽ​ഫി​ലു​ള്ള​ത്. കൂ​ടു​ത​ൽ പേ​രെ വാ​യ​ന​ശീ​ല​ത്തി​ലേ​ക്കെ​ത്തി​ക്കാ​ൻ ഈ ​സം​ര​ഭം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. ബാ​ബു ന​ട​പ്പു​റ​കി​ലും സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു പെ​രു​മ​ന​ങ്ങാ​ട്ടും പ​റ​ഞ്ഞു. കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ മൊ​ബൈ​ൽ ചാ​ർ​ജ​റും പ്ല​ഗ് പോ​യി​ന്‍റ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.