കുമരകം: തീപ്പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ചെങ്ങളം മൂന്നുമൂലയ്ക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന ഫാത്തിമയാണ് (18) തീപ്പൊള്ളലേറ്റു മരിച്ചു. പെണ്‍കുട്ടിയുടെ പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നു പറയുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.