വാഴൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാഴൂർ ബ്ലോക്ക് വാർഷികവും തെരഞ്ഞെടുപ്പും നടത്തി.
പ്രസിഡന്റ് പി.കെ. കുരുവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. പ്രഭാകരൻ നായർ, ടി.കെ. ജോസഫ്, പി.എം. ഐഷാബീവി, കെ.കെ. നാരായണൻ നായർ, ശ്യാമളാ ടി. നായർ, സി.എ. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. കുരുവിള (പ്രസിഡന്റ്), ടി.എൻ. പരമേശ്വരൻ നായർ, എം. വിജയചന്ദ്രൻ നായർ, ബി. ജഗദമ്മ (വൈസ് പ്രസിഡന്റ്), എം. പ്രഭാകരൻ നായർ (സെക്രട്ടറി), ടി.കെ. ജോസഫ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.