കോട്ടയം: കൊറോണ വൈറസ് ബാധിതർ ആദ്യം ചികിത്സ തേടിയ കോട്ടയം തിരുവാതുക്കലിലുള്ള ബേസിക്ക് ക്ലിനിക്ക് അടച്ചുപൂട്ടി.
കൊറോണ ബാധിതർ ആദ്യം ഇവിടെ ചികിത്സ തേടിയെന്നു കണ്ടെത്തിയതോടെ കോട്ടയം ജില്ലാ കളക്ടർ ഇടപെട്ടാണ് ക്ലിനിക്ക് അടച്ചുപൂട്ടാൻ നിർദേശം നല്കിയത്.
കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിൽ കഴിയുന്ന കൊറോണ ബാധിതരായ കുമരകം ചെങ്ങളം സ്വദേശികളായ ദന്പതികൾ പനിയും ജലദോഷവുമുണ്ടായപ്പോൾ ആദ്യമായി ചികിത്സ തേടിയെത്തിയത് ഈ ക്ലിനിക്കിലായിരുന്നു.
പിന്നീടാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ക്ലിനിക്കിലെ ജീവനക്കാരായ ചിലരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.