പെരുവന്താനം: പെരുവന്താനം ചുഴുപ്പിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം.
കട്ടപ്പന ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് ഇടിച്ചത്. അപകടത്തിൽ കാർ യാത്രികരായ കാഞ്ചിയാർ സ്വദേശികളായ കപ്യാരുതോട്ടത്തിൽ തോമസ് ചാക്കോ, ടോമി, കെവിൻ എന്നിവർക്ക് പരിക്കേറ്റു. എതിർ ദിശയിലെത്തിയ ബസിൽ ഇടിച്ചു കാറും ബസും രണ്ട് ദിശകളിലേയ്ക്കായി നീങ്ങി.
കാർ പാതയോരത്ത് കൊക്കയുടെ വശത്ത് നിന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് സമീപത്തെ തിട്ടയിൽ ഇടിച്ചു നിന്നെങ്കിലും യാത്രക്കാർക്ക് പരിക്കുകളില്ല.