കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മദ്യപസംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിച്ചു. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ വളവിൽ ഇന്നലെ വൈകുന്നേരം 3.30 ാടെയായിരുന്നു അപകടം.
ചേപ്പുംപാറ വളവിൽ മൂന്ന് വാഹനങ്ങളെ മറികടന്നെത്തിയ കാർ കോട്ടയത്തു നിന്നു കട്ടപ്പന തോവാളയിലേയ്ക്ക് വളവുമായി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വഴിവക്കിൽ നിന്നിരുന്ന സ്ത്രീയും കുട്ടിയും ഓടിമാറിയതു മൂലം ഒഴിവായത് വൻ ദുരന്തമാണ്.
അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവർ ആശുപത്രിയിലേക്കെന്ന വ്യാജേന രക്ഷപ്പെട്ടു. അപകടത്തിനിടയാക്കിയ കാറിനുള്ളിൽ നിന്നു മദ്യക്കുപ്പികൾ കണ്ടെത്തി. വാഹനം ഇടിച്ചയുടനെ മദ്യക്കുപ്പികൾ എടുത്ത് മാറ്റാൻ ശ്രമിച്ചത് നാട്ടുകാർ തടയുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പോലീസെത്തിയതോടെ മദ്യം കാറിൽ നിന്നു മാറ്റാൻ ശ്രമിച്ചയാൾ ഇവിടെ നിന്നു കടന്നുകളഞ്ഞു. തമ്പലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.