കുറവിലങ്ങാട്: യൂത്ത് ഫ്രണ്ട്-എം ജോസ് കെ. മാണി വിഭാഗം നിയോജകമണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി യൂജിൻ കൂവള്ളൂർ-പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരായി കെ.എ. അരുണ്‍കുമാർ കണിയാംപറന്പിൽ (മുളക്കുളം), അനീഷ് ജോസ് വാഴപ്പള്ളി (കടപ്ലാമറ്റം), ജോമോൻ കുരുപ്പത്തടം (മാഞ്ഞൂർ), ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ബിബിൻ വെട്ടിയാനി (കുറവിലങ്ങാട്), സെക്രട്ടറിമാരായി പ്രവീണ്‍ തെക്കേമണവത്ത് (കുറവിലങ്ങാട്), സിബി സി. കല്ലടയിൽ (ഉഴവൂർ), ജിജോ മുക്കാട്ടിൽ (കടപ്ലാമറ്റം), ട്രഷററായി ജോമോൻ ഒറവക്കുഴിയിൽ (വെളിയന്നൂർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോബിൻ പ്ലാന്തോട്ടം, ജയിംസ് ഏബ്രഹാം വട്ടുകുളം, ജെസിൻ പാലത്താനം, ജോണ്‍ മുക്കാട്ടിൽ, ടോജൻ മാളവല എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായി തോമസ് പനയ്ക്കൻ, ഷിജോ ചെന്നേലി, എൽബി കുഞ്ചെറിക്കാട്ട്, ഷിനോജ് ചേനത്തടം, ബിനു ഒറക്കനാംകുഴി, സതീഷ് പി. നായർ, ലിമ്മി വള്ളിമ്യാലിൽ, ലിജോ കുടിയിരുപ്പിൽ, സോജൻ വിളങ്ങാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് യൂജിൻ കൂവള്ളൂർ അധ്യക്ഷത വഹിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് പി.എം. മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, ജില്ലാ പ്രസിഡന്റ് രാജേഷ് വള്ളിപ്ലാക്കൽ, സംസ്ഥാന ഭാരവാഹികളായ ജോസഫ് സൈമണ്‍, സാബു കുന്നേൽ, സിറിയക് ചാഴികാടൻ, ബിജു പാതിരമല, പാർട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.എ. ജയകുമാർ, ബിബിൻ വെട്ടിയാനി, ഷിജോ ചെന്നേലി, അലക്സാണ്ടർ കുതിരവേലി, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ പ്രസംഗിച്ചു.