പെരുവ: മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. റോബർട്ട് ഏബ്രഹാം തോട്ടുപുറത്തിന്റെ വസതിയിൽ നടന്ന സമ്മേളനം മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി മാത്യു ചെമ്മനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ പെരുവ ഗവണ്മെന്റ് എൽപിഎസ് ഹെഡ്മിസ്ട്രസ് പി.റ്റി. സരളമ്മ, കെ.ജി. ശശികല, ശാന്തിനി അജിത്ത്, വി.ടി. സജിതമ്മ, ഇ.ജി. പത്മ എന്നിവരെ ആദരിച്ചു. വനിതാ ദിനാചരണത്തിന്റെ ഭാഗമായി പുതുതലമുറയ്ക്ക് അവബോധം നൽകുന്നതിനായി റസിഡന്റ്സ് അസോസിയേഷൻ പുസ്തക പ്രദർശന സ്റ്റാളും ഒരുക്കിയിരുന്നു. റസിഡന്റ്സ് അസോസിയേഷനിലെ കുടുംബങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനായി തുണി സഞ്ചികളും വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സോയ ബെന്നി, മഞ്ചു ഷൈജിൻ, അസോസിയേഷൻ സെക്രട്ടറി രാജൻ ചേരുംകുഴി, ഏബ്രഹാം തോട്ടുപുറം, സജില ലിജു, ചന്ദ്രവല്ലി ശിവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.