കടുത്തുരുത്തി: മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഇന്ന് വൈകൂന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒന്പതിന് കൊടിക്കീഴിൽ വിളക്ക്, നാളെ രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ, 14 ന് രാവിലെ എട്ടിന് മുത്തുകുട സമർപണം, രാത്രി ഏഴിന് കുടുംബ താലപ്പൊലി, 7.30ന് നൃത്തനൃത്ത്യങ്ങളും തിരുവാതിരകളിയും. 15ന് രാത്രി ഏഴിന് അത്താഴകഞ്ഞി, 7.30ന് ഗാനാർച്ചന, 16ന് രാത്രി എട്ടിന് ചാക്യാർകൂത്ത്, 17ന് രാത്രി ഏഴിന് ദേശതാലപ്പൊലി, 7.30ന് കളമെഴുത്തും പാട്ടും, 8.30ന് ഡാൻസ് നൈറ്റ്, 18ന് രാത്രി 7.30ന് നാടൻപാട്ട്, 19ന് രാത്രി 11 ന് പള്ളിവേട്ട. 20ന് ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് സദ്യ, വൈകുന്നേരം അഞ്ചിന് കൊടിയിറക്ക്, 5.30ന് ആറാട്ട് പുറപ്പാട്, രാത്രി ഏഴിന് ആറാട്ട്. 8.15ന് ആറാട്ട് എതിരേൽപ്, 12ന് ക്ഷേത്രത്തിൽ ആറാട്ട് എതിരേൽപ്പ്, വലിയ കാണിക്ക, 12.30ന് ഇറക്കിയെഴുന്നള്ളിപ്പ്.