ഗാന്ധിനഗർ: സൂര്യസ്വാമി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ആഫീസിൽ ജോലിയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിലെത്തിയ സൂര്യസ്വാമിയെ ഓഫീസ് ജീവനക്കാർ ചേർന്നു സ്വീകരിച്ചു. തുടർന്നു സൂപ്രണ്ടിന്റെ ചേംബറിൽ എത്തി രജിസ്റ്ററിൽ ഒപ്പുവച്ചശേഷം ഡ്യൂട്ടിയിൽ പ്രവേശിക്കുകയായിരിന്നു.
കോട്ടയം നഗരമധ്യത്തിൽ വൈദ്യുതിയും മറ്റു സൗകര്യങ്ങളൊന്നുമില്ലാതെ ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന എംകോം ഫസ്റ്റ് ക്ലാസ് ബിരുദധാരിയായ സൂര്യസ്വാമിയ്ക്കു കലക്്ടർ പി.കെ. സുധീർ ബാബു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ അക്കൗണ്ട് ക്ലാർക്കായി ജോലി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് സൂര്യസ്വാമി ഇന്നലെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.