ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ പരിസരത്തുള്ള കടകളില്‍ പരിശോധന നടത്തി നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചിട്ടും കടകളില്‍ സുലഭമായി ലഭിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കടകളില്‍ നടത്തിയ പരിശോധനയില്‍ അമ്പത് കിലോയോളം നിരോധിത പ്ലാസ്റ്റിക്, നോണ്‍ വൂവന്‍ ബാഗുകള്‍, ഡിസ്പോസിബിള്‍ സാധനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന് പ്രതിനിധി, പോലീസ് ഉദ്യോഗസ്ഥന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചെറുതേനീച്ച
പെട്ടിയും കോളനിയും
തിടനാട്: തിടനാട് കൃഷിഭവൻ പരിധിയിലെ കർഷകർക്കു ജനകീയാസൂത്രണം പദ്ധതി പ്രകാരം ചെറുതേനീച്ച പെട്ടിയും കോളനിയും 800 രൂപ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. താത്പര്യമുള്ള കർഷകർ 13 നു മുന്‍പ് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
അനുസ്മരണയോഗം
വലവൂർ: വലവൂർ സഹകരണബാങ്കിൽ ദീർഘകാലം വൈസ് പ്രസിഡന്റുമാരായി പ്രവർത്തിച്ചിട്ടുള്ള പി.എൻ. രാമൻനായർ പൂവയലിൽ, എം.ജെ. വർഗീസ് മുണ്ടത്താനത്ത് എന്നിവയുടെ നിര്യാണത്തിൽ വലവൂർ ബാങ്ക് ഭരണസമിതി അനുശോചിച്ചു. പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം, ഭരണസമിതി അംഗങ്ങളായ എം.പി. രാമകൃഷ്ണൻനായർ, ജോസ് മാത്യു, ഫ്രാൻസിസ് സെബാസ്റ്റ്യൻ, ടോമി എൻ. ജേക്കബ്, സന്തോഷ് കുര്യത്ത്, സെക്രട്ടറി കെ.കെ. ഗോപാലകൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു.