കാഞ്ഞിരപ്പള്ളി: കൈത്തോട്ടിൽ മാലിന്യം നിറഞ്ഞു. ദുരിതത്തിലായത് വ്യാപാരികളും വീട്ടുകാരും.വേനൽമഴ എല്ലാവർക്കും ആശ്വാസമാകുമ്പോഴാണ് കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിന് സമീപത്തെ വ്യാപാരികൾക്കും വീട്ടുകാർക്കും മഴ തലവേദന സൃഷ്ടിച്ചത്. ഇവിടുത്തെ കൈത്തോട്ടിൽ മാലിന്യം നിറഞ്ഞത് മൂലം നീരൊഴുക്ക് തടസപ്പെടുകയും വെള്ളം കടകളിലേക്കും വീടുകളിലേക്കും കയറുകയുമായിരുന്നു. കൈത്തോട്ടിലെ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ വരും ദിവസങ്ങളിൽ മഴ പെയ്താൽ കൂടുതൽ ദുരിതത്തിലാകുമെന്നും വ്യാപാരികളും നാട്ടുകാരും പറഞ്ഞു.