ചങ്ങനാശേരി: ലേബർ ഓഫ് പ്രകാരം മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ എത്തിച്ചേർന്ന കരാറിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ലേബർ കമ്മീഷണർ തയാറാകുക, ചുമട്ടു തൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്കരിക്കുക, കഹാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, മണൽ, ക്വാറി, മരം വെട്ട് മേഖലകളിലെ തൊഴിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ആഹ്വാനം ചെയ്തിട്ടുള്ള 18ലെ പണിമുടക്ക് വിജയിപ്പിക്കാൻ ഹെഡ്ലോഡ് ഫെഡറേഷൻ ചങ്ങനാശേരി ഏരിയ കണ്വൻഷൻ തീരുമാനിച്ചു.
ഏരിയ പ്രസിഡന്റ് ആർ.എസ്. സതീഷന്റെ അധ്യക്ഷതയിൽ കൂടിയ കണ്വൻഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് എം.എച്ച്. സലീം ഉദ്ഘാടനം ചെയ്തു. അഡ്വ.ഇ.എ. സജികുമാർ, കെ.എൻ. പീതാംബരൻ, പി.എ. നിസാർ, എം.ജി. സോജപ്പൻ എന്നിവർ പ്രസംഗിച്ചു.