പാലാ: ആം ആദ്മി പാർട്ടി ഇന്നു പാലായിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന അംഗത്വവിതരണവും വോളന്റിയർ മീറ്റിംഗും സർക്കാർ നിർദേശത്തെത്തുടർന്നു മാറ്റിവച്ചു.
പാലയ്ക്കാട്ടുമല: 14, 15 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പാലയ്ക്കാട്ടുമല സെന്റ് മേരീസ് എൽപി സ്കൂൾ ശതാബ്ദി ആഘോഷം മാറ്റിവച്ചതായി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിതാ ജോസ് എസ്ഡി അറിയിച്ചു.
കുറവിലങ്ങാട്: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം ജനപ്രതിനിധികളുടെ സംഗമം മാറ്റിവച്ചതായി നിയോജകമണ്ഡലം സെക്രട്ടറി ടി.എ. ജയകുമാർ അറിയിച്ചു. നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളിൽ 14 ന് നടത്താൻ തീരുമാനിച്ചിരുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സഹകരണസ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെ സംഗമമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.
മുണ്ടക്കയം: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായി ചിറ്റടി സെന്റ് ജോർജ് പള്ളിയിൽ ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന ഏകദിന ധ്യാനം ഈ മാസം ഉണ്ടായിരിക്കുന്നതല്ലെന്ന് ഫാ. മാത്യു പുത്തൻപുരയിൽ അറിയിച്ചു.