മറയൂർ: കോവിൽക്കടവ് മേഖലകളിലെ ഇറച്ചിക്കടകളിൽനിന്നുള്ള അവശിഷ്ടങ്ങൾ അലക്ഷ്യമായി പാതയോരത്ത് വലിച്ചെറിയുന്നത് ഇതുവഴിയുള്ള യാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. ഇടക്കടവ്, പൊങ്ങംപള്ളി, വണ്ണാന്തുറ, പുതുവെട്ട്, പാളപെട്ടി തുടങ്ങിയ ഗ്രാമങ്ങളിലേക്ക് എത്താനുള്ള വഴിയാണിത്.
പുഴുവരിച്ച മാംസാവശിഷ്ടങ്ങൾ കിടക്കുന്ന പാതയോരത്തുകൂടെ സഞ്ചരിക്കേണ്ടിവരുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. മാസാംവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനാൽ ഇവിടെ തെരുവുനായ്ക്കളുടെ എണ്ണവും ക്രമാതീതമായി വർധിക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.