മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, March 12, 2020 10:42 PM IST
ഇ​ടു​ക്കി: മു​ഖാ​വ​ര​ണം, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന വി​ൽ​പ​ന ശാ​ല​ക​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 16 ക​ട​ക​ൾ​ക്കെ​തി​രെ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. 121 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ കൂ​ടാ​തെ സ​ർ​ജി​ക്ക​ൽ ഷോ​പ്പു​ക​ൾ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.
പാ​ക്കേ​ജ്ഡ് ക​മ്മോ​ഡി​റ്റീ​സ് നി​യ​മം ലം​ഘി​ച്ച വി​ൽ​പ​ന​ശാ​ല​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ജെ.​സി. ജീ​സ​ണ്‍ അ​റി​യി​ച്ചു. മി​ന്ന​ൽ പ​രി​ശോ​ധ​ന​ക്ക് ജി​ല്ല​യി​ൽ ബി.​എ​സ്.​ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.