മുട്ടം: ജില്ലാ ജയിലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജയിൽ അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി ജയിൽ ഡിജിപി യുടെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജയിലിൽ തടവുകാരെ കാണാൻ എത്തുന്ന ബന്ധുമിത്രാദികളിൽ ഒന്നോ രണ്ടോ ആളുകൾ മാത്രം വരുക, ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബന്ധുമിത്രാദികൾ ജയിൽ സന്ദർശനം പരമാവധി ഒഴിവാക്കാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകൽ, ജയിലിൽ പുതിയതായി എത്തുന്ന അന്തേവാസികളെ നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക സെൽ എന്നിങ്ങനെയാണ് കൊറോണ ജാഗ്രതയുടെ ഭാഗമായി ജയിൽ അധികൃതർ സ്വീകരിച്ചിരിക്കുന്ന നടപടികൾ.
കൂടാതെ ജയിൽ അന്തേവാസികൾക്കായി രക്തം, ഷുഗർ, പ്രഷർ പരിശോധനയും ആരോഗ്യ ശുചിത്വ ബോധവതകരണ ക്യാന്പും മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഇതിന്റെ ഭാഗമായി നടത്തി വരുന്നു.